koorkencherry

തൃശൂർ: കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹവനവും ആനയൂട്ടും നടന്നു. ക്ഷേത്രം തന്ത്രി പാവൂർ രാകേഷ് തന്ത്രികളും മേൽശാന്തി ഗുരുജ്ഞാനം കണ്ണൻ ശാന്തികളും മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി, വൈസ് പ്രസിഡന്റ് പി.ബി.അനൂപ് കുമാർ പാമ്പുംകാട്ടിൽ, സെക്രട്ടറി കെ.കെ.മുകുന്ദൻ കുരുമ്പേപറമ്പിൽ, അസി. സെക്രട്ടറി കെ.ആർ.മോഹനൻ കാട്ടുങ്ങൽ, ട്രഷറർ ഉന്മേഷ് പാറയിൽ, ഭരണസമിതി അംഗങ്ങളായ വിനേഷ് തയ്യിൽ, കെ.കെ.ജയൻ കൂനമ്പാടൻ, സുനിൽകുമാർ പയ്യപ്പാടൻ, ജിനേഷ് കെ.വിശ്വനാഥൻ, കെ.പി.പ്രസന്നൻ കോലഴിക്കാരൻ, സന്തോഷ് കിളവൻപറമ്പിൽ, കെ.കെ.പ്രകാശൻ കൂട്ടാല, ടി.ആർ.രെഞ്ചു തൈപ്പറമ്പത്ത്, പ്രസാദ് പരാരത്ത് തുടങ്ങിയവർ നേതൃത്വം നൽകി.