pathaka-dhinam

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ ഗുരുദേവജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പതാകദിനം ആചരിച്ചു. കൺവീനർ പി.കെ.പ്രസന്നൻ പതാക ഉയർത്തി. യോഗം കൗൺസിലറും യൂണിയൻ അഡ്മിനിസ്‌ട്രേറ്റ് കമ്മിറ്റിയംഗവുമായ ബേബി റാം പതാക ദിന സന്ദേശം നൽകി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി.വിക്രമാദിത്യൻ, ദിനിൽ മാധവ്, പോഷക സംഘടനാ ഭാരവാഹികളായ ജോളി ഡിൽഷൻ, ഷിയ വിക്രമാദിത്യൻ, കെ.എസ്.ശിവറാം, സി.കെ.സമൽ രാജ്, രാജു ഈശ്വരമംഗലത്ത് എന്നിവർ പ്രസംഗിച്ചു.

ഇതോടൊപ്പം വിവിധ ശാഖകളിലും ഗുരുമന്ദിരങ്ങളിലും ശ്രീനാരായണ ഗൃഹങ്ങളിലും പീത പതാക ഉയർത്തി പതാക ദിനാചരണം നടത്തി. ഇതോടെ ഗുരുദേവജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 30ന് കൊടുങ്ങല്ലൂർ വ്യാപാര ഭവനിൽ യൂണിയൻ തല കലാസാഹിത്യ, കൈ കൊട്ടിക്കളി മത്സരങ്ങൾ നടക്കും. മത്സര വിജയികൾക്കുള്ള സമ്മാനദാനം കൊടുങ്ങല്ലൂർ തെക്കേ നടയിലുള്ള നവരാത്രി മണ്ഡപത്തിൽ സെപ്തം: ഏഴിന് നടക്കുന്ന ജയന്തി ആഘോഷ സമ്മേളന വേദിയിൽ വിതരണം നിർവഹിക്കും.