sndp
ഗുരുജയന്തി പതാകദിനാചരണം

വാടാനപ്പിള്ളി: ഗുരുജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് എസ്.എൻ.ഡി.പി തൃത്തല്ലൂർ ശാഖയിൽ പതാക ദിനാചരണം നടത്തി. ശാഖ പ്രസിഡന്റ് പി.എസ്.പ്രദീപ് പതാക ഉയർത്തി. തുടർന്ന് ഭവനങ്ങളിലുയർത്താനുള്ള പീത പതാകയുടെ വിതരണം നടന്നു. നാട്ടിക യൂണിയൻ കൗൺസിലർ കെ.എസ്.ദീപൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം പ്രസിഡന്റ് ലളിതാ സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. സോമൻ ബ്രാരത്ത്, ഷീല അശോകൻ, സ്‌നിഗ്ദ്ധ രമേഷ്, ഷൈലജ സന്തോഷ്, രഞ്ജിത ദിനേശ്, ലതിക എന്നിവർ സംസാരിച്ചു.