photo

തൃശൂർ: വോട്ട് മോഷണത്തിലൂടെ തൃശൂരിൽ വിജയിച്ച എം.പിയുടെ ആക്രോശം ജനത്തിനു നേരെയാണെന്ന് ആർ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായാത്താൽ ഒരു കോടി വോട്ടർമാരെ ഇല്ലാതാക്കിയ തട്ടിപ്പാണ് ബീഹാർ തിരഞ്ഞെടുപ്പിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും യൂജിൻ മോറേലി പ്രസ്താവനയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബി.ജെ.പി അനുകൂല നടപടികളാൽ രാജ്യത്തെ തിരഞ്ഞെടുപ്പ് നടപടികൾ സംശയത്തിന്റെ നിഴലിലായി. സംസ്ഥാനത്തെ സംഘ പരിവാർ വോട്ടുകൾ തൃശൂരിൽ കൂട്ടത്തോടെ ചേർത്ത് സുരേഷ് ഗോപിയുടെ വിജയം ഉറപ്പിക്കുകയാണ് ചെയ്തത്. ധാർമികതയുടെ അടിസ്ഥാനത്തിൽ ലോകസഭാ അംഗമെന്ന നിലയിൽ സുരേഷ് ഗോപി എം.പി സ്ഥാനത്ത് നിന്ന് രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും യൂജിൻ മോറേലി പറഞ്ഞു.