ചാവക്കാട്: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ചാവക്കാട് മുനിസിപ്പൽ മേഖലാ നേതൃത്വ സംഗമം യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രന്റെ വസതിയിൽ നടന്നു. ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എ.സജീവൻ അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ (മണപ്പുറം), യൂണിയൻ വനിതാസംഘം പ്രസിഡന്റ് രമണി ഷൺമുഖൻ, സെക്രട്ടറി ശൈലജ കേശവൻ, പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷൺമുഖൻ, യൂണിയൻ കൗൺസിലർമാരായ കെ.കെ.പ്രധാൻ, കെ.കെ.രാജൻ, മണത്തല ശാഖാ പ്രസിഡന്റ് എ.എസ്.വിജയൻ എന്നിവർ സംസാരിച്ചു.
സെപ്തംബർ 7ന് ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജയന്തി ശാഖകൾ കേന്ദ്രീകരിച്ച് ആഘോഷിക്കാനും 98-ാമത് സമാധി ദിനാചരണം സെപ്തംബർ 17 മുതൽ 21 കൂടി ഗുരുവായൂർ യൂണിയൻ ഓഫീസിൽ വച്ച് എല്ലാ ശാഖകളുടെയും ആഭിമുഖ്യത്തിൽ നടത്താനും തീരുമാനിച്ചു. മണത്തല ശാഖാ സെക്രട്ടറി പി.സി.സുനിൽകുമാർ, ശാഖാ പഞ്ചായത്ത് കമ്മിറ്റി മെമ്പർ അത്തിക്കോട്ട് മാധവൻ, കൂർക്കപ്പറമ്പിൽ മധുരാജ്, പനയ്ക്കൽ സുനിൽ, അത്തിക്കോട്ട് സിദ്ധാർത്ഥൻ, ഹരീഷ് ചാണാശ്ശേരി, ഹനീഷ് കളത്തിൽ എന്നിവർ നേതൃത്വം നൽകി. ശാഖാ വനിതാസംഘം ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.