കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം 2558-ാം നമ്പർ ചെന്ത്രാപ്പിന്നി ശാഖ മെറിറ്റ്‌ഡേ ആഘോഷം എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സലി തഷ്ണാത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും ഡിഗ്രി പ്രൊഫഷണൽ കോഴ്‌സുകളിലും മികച്ച വിജയം കൈവരിച്ച കുട്ടികളെയും ഉന്നത വിദ്യാഭ്യാസ മേഖലകളിലും കായിക മേഖലകളിലും മികവ് പുലർത്തിയവരെ അനുമോദിച്ചു. ഒപ്പം ശാഖാ പരിധിയിലെ മുഴുവൻ ശ്രീനാരായണീയരുടെ മക്കളെയും ആദരിച്ചു. ശാഖാ സെക്രട്ടറി അദൈ്വത് കൃഷ്ണ മാഷ് വയനപ്പിള്ളിൽ സ്വാഗതം ആശംസിച്ചു. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ നേതാക്കളായ മോഹനൻ കണ്ണമ്പുള്ളി, പി.വി.സുധീപ് കുമാർ, സജയ് വയനപ്പിള്ളിൽ, വി.പി പ്രഭാശങ്കർ തുടങ്ങിയവർ സംസാരിച്ചു.