sndp-kunnamkulam

കുന്നംകുളം: 171-ാം ഗുരു ജയന്തിയോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയനിലെ കിഴക്കൻ മേഖലാ, ശാഖാ യോഗങ്ങളിൽ പതാക ദിനാചരണവും വാഹന വിളംബര യാത്രയും സംഘടിപ്പിച്ചു. കുന്നംകുളം യൂണിയൻ സെക്രട്ടറി പി.കെ.മോഹനൻ നേതൃത്വം നൽകിയ സന്ദേശയാത്രയിൽ യൂണിയൻ പ്രസിഡന്റ് കെ.എം.സുകുമാരൻ, പ്രോഗ്രാം രക്ഷാധികാരി ഇ.വി.ശങ്കരനാരായണൻ, ഡയറക്ടർ ബോർഡ് അംഗം ചന്ദ്രൻ കിളിയംപറമ്പിൽ, യൂത്ത് മൂവ്‌മെന്റ് ജില്ലാ വൈസ് ചെയർമാൻ കെ.ആർ.രജിൽ, സെക്രട്ടറി എം.ബി.ദിനേശ്, പ്രസിഡന്റ് പ്രമിത് ദേവദാസ്, വനിതാസംഘം പ്രസിഡന്റ് പത്മജ മോഹനൻ, സെക്രട്ടറി അനില പി.നാരായണൻ, മീഡിയ കൺവീനർ കരിഷ്മ, കൗൺസിലർമാരായ അനിൽ മൂത്തേടത്ത്, എം.എസ്.സുഗുണൻ, വി.എം.മോഹനൻ, ലീല എഴുത്തുപുരയ്ക്കൽ എന്നിവർ പങ്കെടുത്തു. കോരിച്ചൊരിയുന്ന മഴയത്തും ഗുരുഭക്തരാൽ ജനനിബിഡമായിരുന്നു സ്വീകരണയോഗങ്ങൾ. സെപ്തംബർ 6,7 തീയതികളിൽ കുമാരനാശാൻ നഗറിൽ (ചെറുവത്തൂർ ഗ്രൗണ്ട്, കുന്നംകുളം) നടത്തുന്ന ഗുരു ജയന്തി ആഘോഷം മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി ഉദ്ഘാടനം നിർവഹിക്കും. പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ഗുരുജയന്തി ആഘോഷങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് കുന്നംകുളം യൂണിയൻ നടത്തിവരുന്നത്.