കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം ചെന്ത്രാപ്പിന്നി ശ്രീകുമാരമംഗലം ശാഖയിൽ ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം, കീർത്തന ക്വിസ് മത്സരങ്ങളുടെ സമ്മാനവിതരണം, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, അമ്മമാർക്ക് സാരികൾ, ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയവ ഇതോടനുബന്ധിച്ച് നടന്നു. നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജയരാജൻ മേനോത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി സമ്മാനവിതരണം നടത്തി. ശാഖാ സെക്രട്ടറി ഗോപിനാഥൻ പോത്താംപറമ്പിൽ, യൂണിയൻ കമ്മിറ്റിയംഗം കമ്മിറ്റി അംഗം പ്രചോദ് പണിക്കശ്ശേരി തുടങ്ങിയവർ സംസാരിച്ചു.