photo

തൃശൂർ : ഓണം വിപുലമായി ആഘോഷിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ തീരുമാനമായി. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷനായി. പീച്ചി, വാഴാനി, സ്‌നേഹതീരം, തുമ്പൂർമുഴി, ചാവക്കാട് മുസരിസ് എന്നിവിടങ്ങളിൽ ഓണാഘോഷം നടത്തും. കണ്ടശ്ശാംകടവ് ജലോത്സവം ഉൾപ്പെടെ വിവിധ വള്ളം കളികളും ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമാക്കും. സെപ്റ്റംബർ നാലിന് വൈകിട്ട് തുടങ്ങുന്ന ഓണാഘോഷം എട്ടിന് പുലിക്കളിയോടെ അവസാനിക്കും. മന്ത്രി കെ. രാജൻ ചെയർപേഴ്‌സണായ സംഘാടക സമിതിയും രൂപീകരിച്ചു. ജില്ലാ കളക്ടർ ജനറൽ കൺവീനറായും പി. ബാലചന്ദ്രൻ എം.എൽ.എ. കൺവീനറായും പ്രവർത്തിക്കും.