ഏങ്ങണ്ടിയൂർ: എസ്.എൻ.ഡി.പി ആയിരംകണ്ണി ശാഖയിൽ ഗുരുജയന്തി പതാക ദിനം ആചരിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ പ്രസന്നൻ ഇയ്യാനി പീത പതാക ഉയർത്തി. ശാഖയുടെ നാല് അതിർത്തികളിലും പതാക ഉയർത്തി. ശാഖാ കുടുംബങ്ങളിലെല്ലാം പീത പതാക സ്ഥാപിച്ചു. തുടന്ന് നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് കുമാരൻ പനച്ചിക്കൽ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം അംഗം ലതമോഹൻ ഗുരുദേവന് ദീപാർപ്പണം നടത്തി. മാലതി ടീച്ചർ, കാന്തി മനോഹരൻ, സുഷിന മുരളി തുടങ്ങിയവർ ദൈവദശകം പ്രാർത്ഥന ആലപിച്ചു.
യോഗം ബോർഡ് മെമ്പർ പ്രകാശ്കടവിൽ ശ്രീ നാരായണ ഗുരു ജയന്തി സന്ദേശം നൽകി. വാസുദേവൻ കുന്നത്ത് മുഖ്യതിഥിയായി. പ്രകാശൻ പണിക്കെട്ടി, ജയഗോപാൽ വൈക്കാട്ടിൽ, ജയതിലകൻ ചാളിപ്പാട്ട്, ഗോവിന്ദ്‌ലാൽ വൈക്കാട്ടിൽ, മുരളി കരിപാടത്ത്, സുദർശൻ ഇയ്യാനി, രോഹിത് കരിപാടത്ത്, മിധുൻ ഇയ്യാനി, ബോബി നിമേഷ് എന്നിവർ സംസാരിച്ചു.
സെപ്റ്റംബർ ഏഴിന് യൂണിയനിൽ നടക്കുന്ന ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന 10 വയസിന് മുകളിലുള്ള ബാലജനയോഗം കുട്ടികൾക്ക് ജയന്തി ദിനത്തിൽ സമ്മാനങ്ങൾ നൽകും.