yogini

തൃപ്രയാർ: ചൂലൂർ യോഗിനിമാതാ ബാലികാ സദനത്തിലെ മകൾ അശ്വതി വിവാഹിതയായി. തളിയക്കോണം പേടിക്കാട്ട്പറമ്പിൽ സുബ്രഹ്മണ്യൻ മകൻ സുജിത്തായിരുന്നു വരൻ. ബാലികാസദനത്തിലെ എഴാമത്തെ വിവാഹമാണിത്. യോഗിനിമാതാസേവാകേന്ദ്രം പ്രസിഡന്റ് എ.പി.സദാനന്ദൻ, വൈസ് പ്രസിഡന്റ് എൻ.എസ്.സജീവ്, സെക്രട്ടറി പി.ആർ.രവി, എം.ഡി.സുനിൽകുമാർ, കെ.എസ്.തിലകൻ, പി.ബി.തിലകൻ, എൻ.ഡി.ധനേഷ് സി.കെ.ചന്ദ്രൻ, അച്ച്യുതൻ മാസ്റ്റർ, ജോഷി ബ്‌ളാങ്ങാട്ട് എന്നിവർ പങ്കെടുത്തു.