തൃശൂർ : സ്‌കൂൾ ഒഫ് ഡ്രാമയിൽ പാവ നാടകം ' ഡ്രീം ലൂമിന്റ ' അവതരണം 26,27,28 എന്നീ തീയതികളിൽ രാമാനുജം സ്റ്റുഡിയോ തീയറ്ററിൽ നടക്കും. വൈകുന്നേരം 7 ന് അവതരണം. അനുരൂപ റോയ് ആണ് സംവിധായിക. വിദ്യാർത്ഥികൾ നിർമ്മിച്ച പാവകൾ കൊണ്ടാണ് അവതരണം. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സ്‌കൂൾ ഒഫ് ഡ്രാമ അസിസ്റ്റന്റ് പ്രൊഫ.സന്ദീപ് കുമാറും നാടകത്തിന്റെ ദീപ സംവിധാനം ഷൈമോൻ ചേലാടും ആണ്. നാടക ശില്പശാലയുടെയും അവതരണത്തിന്റെയും ഏകോപന ചുമതല സ്‌കൂൾ ഒഫ് ഡ്രാമ അദ്ധ്യാപിക അസിസ്റ്റന്റ് പ്രൊഫ. എം. എസ് സുരഭി ആണ്. രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് അഭിനേതാക്കൾ. പ്രൊഫ. അഭിലാഷ് പിള്ള, നജുമുൽ ഷാഹി, ഡോ. എം.എസ്.സുരഭി, അനുരൂപ റോയ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.