inauguration
1

മാള: താഴെക്കാട് മഹാവിഷ്ണു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ചാലക്കുടി വാദ്യവിദ്യാപീഠത്തിന്റെ ആചാര്യൻ മഹീന്ദ്ര സേനന്റെ ശിക്ഷണത്തിൽ മേളം അഭ്യസിച്ച എട്ട് കുരുന്നുകൾ പഞ്ചാരിമേളം അരങ്ങേറി. 60ൽ പരം മേളകലാകാരന്മാരുടെ അകമ്പടിയോടെ പതികാലം മുതൽ അഞ്ചുകാലം വരെ നീണ്ട ഏകദേശം രണ്ടര മണിക്കൂർ ദൈർഘ്യമുള്ള
മേളമാണ് അരങ്ങേറിയത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി, ക്ഷേത്രം സെക്രട്ടറി തുടങ്ങിയ പ്രമുഖർ സന്നിഹിതരായി.മേളപ്രമാണി മാരുതിപുരം ദേവദാസ്, കുഴൽ പ്രമാണി കുണ്ടൂർ അഖിൽ തുടങ്ങിയ പ്രശസ്ത കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു.