1
1

തൃശൂർ : അന്താരാഷ്ട്ര ഫോട്ടോഗ്രഫി ദിനം തൃശൂർ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ഒളരിക്കരയിലെ യെല്ലോ കേക്ക്‌സ് ഉണ്ടാക്കിയ ക്യാമറയുടെ മാതൃകയിലുള്ള കേക്ക് മുതിർന്ന ഫോട്ടോഗ്രാഫർമാരായ സി.ബി.പ്രദീപ് കുമാർ, ഉണ്ണി കോട്ടയ്ക്കൽ എന്നിവർ മുറിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി.ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ, റാഫി എം.ദേവസി, സ്റ്റാൻലി ടി.വർഗീസ് എന്നിവർ സംസാരിച്ചു.