ചാ​ല​ക്കു​ടി​:​ റം​ബൂ​ട്ടാ​ന്റെ​ ​ആ​സ്ഥാ​ന​ത്തേയ്ക്ക് വി​ല​ക്കു​റ​വി​ൽ ​റം​ബൂട്ടാ​ൻ​ ​എ​ത്തി​ച്ച് ​ഹോ​ർ​ട്ടി​ ​കോ​ർ​പ്പ്. ​ മൂ​വാ​റ്റു​പു​ഴ​യി​ലെ​ ​തോ​ട്ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​​ഹോ​ർ​ട്ടി​ ​കോ​ർ​പ്പി​ന്റെ​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സം​ഭ​ര​ണ​ ​കേ​ന്ദ്രമാണ്​ ​ഒ​രു​ ​ട​ൺ​ ​റം​ബൂട്ടാ​ൻ എ​ത്തി​ച്ചത്. എ​ൻ​ 18​ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ ​പഴത്തിന് കി​ലോ​യ്ക്ക് 150​ ​രൂ​പ​ ​നി​ര​ക്കി​ലാ​ണ് ​വി​ൽ​പ്പ​ന.​ ​കേ​ര​ള​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​റം​ബൂട്ടാ​ൻ​ ​വി​റ്റ​ഴി​യു​ന്ന​ ​അ​തി​ര​പ്പി​ള്ള​യി​ൽ​ 180​ ​മു​ത​ൽ​ 200​ ​രൂ​പ​വ​രെ​യാ​ണ് ​വി​ല.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​സൗ​ത്ത് ​ബ​സ് ​സ്റ്റാ​ൻ​ഡ് ​കെ​ട്ടി​ട​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കൃ​ഷി​ ​വ​കു​പ്പി​ന്റെ​ ​ചാ​ല​ക്കു​ടി​ ​ഹോ​ർ​ട്ടി​ ​കോ​ർ​പ്പ് ​ഹ​രി​ത​ ​സൂ​പ്പ​ർ​ ​മാ​ർ​ക്ക​റ്റി​ൽ​ ​വി​ൽ​പ്പ​ന​ ​ത​കൃ​തി​യാ​യി​ ​ന​ട​ക്കു​ന്ന​ത്.​ ​ വ​ലി​പ്പ​ത്തി​ലും​ ​മ​ധു​ര​ത്തി​ലും​ ​ഇ​വ​ ​മു​ന്നി​ലാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​റം​ബൂട്ടാ​ൻ​ ​കൃ​ഷി​ ​വ്യാ​പി​ക്കു​ന്ന​തി​ന്റെ​ ​സൂ​ച​ന​യാ​ണ് ​മു​വാ​റ്റു​പു​ഴ​യി​ലെ​ ​തോ​ട്ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ഇ​വ​യു​ടെ​ ​ചേ​ക്കേ​റ്റ​മെ​ന്നാ​ണ് ​സൂ​ച​ന.​ ​പ​രി​യാ​ര​മാ​ണ് ​​ ​കൃ​ഷി​യു​ടെ​ ​ഈ​റ്റി​ല്ലം.​ ​
മ​ലേ​ഷ്യ​ൻ​ ​വി​ഭാ​ഗ​ത്തി​ലെ​ ​ചു​വ​ന്നു​ ​തു​ടു​ത്ത​തും​ ​വ​ലി​പ്പ​മേ​റി​യ​തു​മാ​യ​ ​ഇ​ന​ങ്ങ​ൾ​ ​ഇ​വി​ടെ​ ​വ്യാ​പ​ക​മാ​യി​ ​കൃ​ഷി​ ​ചെ​യ്യു​ന്നു​ണ്ട്.​ ​മ​ലേ​ഷ്യ​ൻ​ ​ഇ​ന​ത്തി​ലെ​ത്ത​ന്നെ​ ​മ​ഞ്ഞയും ​ പ​രി​യാ​ര​ത്തി​ന്റെ​ ​മ​ണ്ണി​ൽ​ ​വേ​രോ​ടു​ന്നു​ണ്ട്.​ ​
അ​തി​ര​പ്പി​ള്ളി​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ളെ​ ​ആ​ക​ർ​ഷി​ക്കും​ ​വി​ധം​ ​ക​ച്ച​വ​ട​വും​ ​പൊ​ടി​പൊ​ടി​ക്കു​ന്നു​ണ്ട്.​ ​തു​ട​ർ​ച്ച​യാ​യി​ ​പെ​യ്യു​ന്ന​ ​ക​ന​ത്ത​ ​മ​ഴ​യി​ലും​ ​പ​രി​യാ​ര​ത്ത് ​ഇ​വ​യു​ടെ​ ​വി​ൽ​പ്പ​ന​യ്ക്ക് ​കു​റ​വി​ല്ല.​ ​വി​ല​യി​ൽ​ ​വ​ലി​യ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​തു​ട​രു​മ്പോ​ൾ​ ​തെ​ക്ക​ൻ​ ​ജി​ല്ല​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​പു​തി​യ​ ​അ​തി​ഥി​ക്ക് ​ഇ​നി​യും​ ​വ​ൻ​ ​ഡി​മാ​ൻഡുണ്ടാ​കു​മെ​ന്ന് ​ഉ​റ​പ്പാ​ണ്.


വിഷ രഹിതമായ പച്ചക്കറികൾക്കൊപ്പം ഹോർട്ടി കോർപ്പ് ഷോപ്പിൽ റംപൂട്ടാൻ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് ആശ്വാസമാണ്.
നഗരസഭ കൗൺസിലർ വി.ജെ.ജോജി,കേരള കോൺഗ്രസ്(എം) നിയോജക മണ്ഡലം പ്രസിഡന്റ് പോളി വടക്കൻ.


വിലകുറവിൽ മികച്ച റംപൂട്ടാൻ കിട്ടിയതോടെ ധാരാളം ആളുകൾ വാങ്ങാനെത്തുന്നു
മധു തൂപ്രത്ത്്

ഷോപ്പ് ജീവനക്കാരൻ