jada-udgadanam

തൊട്ടിപ്പാൾ: അഴിമതി രഹിത സംശുദ്ധ ഭരണം തുടരട്ടെ എന്ന മുദ്രാവാക്യവുമായി സി.പി.എം പറപ്പൂക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന മുന്നേറ്റ കാൽനട ജാഥ ആരംഭിച്ചു. ജാഥയുടെ ഉദ്ഘാടനം മുളങ്ങ് സെന്ററിൽ ഏരിയ സെക്രട്ടറി പി.കെ.ശിവരാമൻ നിർവഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്ടൻ ഇ.കെ.അനൂപ്, വൈസ് ക്യാപ്ടൻ കെ.കെ.രാമകൃഷ്ണൻ, മാനേജർ ടി.ആർ.ലാലു, പി.ഡി.നെൽസൻ, ബീന സുരേന്ദ്രൻ, കെ.സി.പ്രദീപ്, എ.രാജീവ്, കെ.രാജേഷ് എന്നിവർ സംസാരിച്ചു. ആദ്യ ദിനത്തെ സമാപന യോഗം തൊട്ടിപ്പാൾ സെന്ററിൽ അഡ്വ.കെ.ആർ.സുമേഷ് ഉദ്ഘാടനം ചെയ്തു.