മാള : സൗത്ത് കുരുവിലശ്ശേരി എസ്.എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മാള യൂണിയൻ പ്രസിഡന്റ് പി.കെ.സാബു ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് എ.എസ്.സുബീഷ് അദ്ധ്യക്ഷനായി. സെക്രട്ടറി സി.എസ്.സുനിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രതിനിധി അനിൽ കുണ്ടൂർ വരണാധികാരിയായി. ഭാരവാഹികൾ: വി.എസ്.മനോജ് (പ്രസിഡന്റ്), സി.എസ്.സുനിൽ (സെക്രട്ടറി), എ.എസ്.സുബീഷ് (വൈ. പ്രസി.).