news-photo

ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ, ശാഖാ ഭാരവാഹികളുടെ മേഖലാ നേതൃത്വ സംഗമം യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ അദ്ധ്യക്ഷനായി. കെ.കെ.രാജൻ, ശൈലജ കേശവൻ, കെ.ജി.ശരവണൻ എന്നിവർ സംസാരിച്ചു. സെപ്തംബർ 7ന് ഗുരുവിന്റെ 171-ാമത് ജയന്തി ശാഖകൾ കേന്ദ്രീകരിച്ച് ആഘോഷിക്കാനും 98-ാമത് സമാധി ദിനാചരണം സെപ്തംബർ 17 മുതൽ 21 കൂടി യൂണിയൻ ഓഫീസിൽ എല്ലാ ശാഖകളുടേയും ആഭിമുഖ്യത്തിൽ നടത്താനും തീരുമാനിച്ചു.