photo

പാവറട്ടി: കൂനംമ്മൂച്ചി സത്സംഗ് എർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്‌കാരം വെങ്കിടങ്ങ് സ്വദേശി കെ.ആർ.ജോർജ് മാസ്റ്റർക്ക് വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ സമ്മാനിച്ചു. സത്സംഗ് ചെയർമാൻ മേജർ പി.ജെ.സ്റ്റൈജു അദ്ധ്യക്ഷനായി. പാവറട്ടി പ്രസ് ഫോറം സെക്രട്ടറി ബിജോയ് പെരുമാട്ടിൽ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഗുരുവായൂർ ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ എം.നളിൻ ബാബു, സാമൂഹിക പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ കെ.ബി.ഫ്രെർഡി എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപിക അമ്പിളി പീറ്റർ പ്രശസ്തിപത്രം വായിച്ചു. സത്സംഗ് കോ-ഓർഡിനേറ്റർ ജോമി ജോൺസൺ സ്വാഗതവും പി.എസ്.അനന്യ നന്ദിയും രേഖപ്പെടുത്തി. ഒറ്റയാൾ സമരത്തിലൂടെ സാമൂഹിക പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ നടത്തുന്ന വിവിധ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് കെ.ആർ.ജോർജ് മാസ്റ്റർക്ക് അവാർഡ് സമ്മാനിച്ചത്.