anusmaranam

കൊടുങ്ങല്ലൂർ : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ പി.കൃഷ്ണപിള്ളയുടെയും സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗം കെ.എസ്.മുഹമ്മദിന്റെ ചരമ വാർഷിക ദിനാചരണത്തിന്റെയും ഭാഗമായി എസ്.എൻ പുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം സി.സുമേഷ് ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റി അംഗം ടി.കെ.രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.അനുസ്മരണ പ്രഭാഷണം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.കെ.ചന്ദ്രശേഖരൻ നിർവഹിച്ചു. പി.എ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മുസ്താക്ക് അലി, കെ.കെ.അബീദലി, എ.എസ്.സിദ്ധാർത്ഥൻ, എം.എസ്.മോഹനൻ, എ.പി.ജയൻ, മിനി ഷാജി, രമ്യ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.