1
1

കൊടുങ്ങല്ലൂർ : ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഓഫീസിന്റെയും കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷന്റെയും സംയുക്ത നേതൃത്വത്തിൽ അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ നിന്നും കടലിൽ പട്രോളിംഗ് നടത്തി. കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ബാലസുബ്രഹ്മണ്യൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എം.എസ്.പദ്മരാജൻ, കെ.എ.ജയദേവൻ, എ.വി.മോയിഷ്, എ.എസ്.സരസൻ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ എം.ആർ.ഷാജി, അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ സി.രമേശ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ.കെ.സുനിൽ, സിവിൽ പൊലീസ് ഓഫീസർ അഖിൽ രാജ്, ബോട്ട് സെക്യൂരിറ്റി ഓഫീസർ മുഹമ്മദ് ഷെഫീഖ്, ബോട്ട് കമാൻഡർ ഹരി കുമാർ, സ്രാങ്ക് ജിൻസൺ, മറൈൻ ഹോം ഗാർഡ് വിപിൻ, കോസ്റ്റൽ വാർഡൻ അജ്മൽ എന്നിവർ പട്രോളിംഗ് പാർട്ടിയിലുണ്ടായിരുന്നു.