കയ്പമംഗലം: ലോക ഫോട്ടോഗ്രഫി ദിനത്തിന്റെ ഭാഗമായി ആൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖലാ കമ്മറ്റി സീനിയർ ഫോട്ടോഗ്രാഫർ ബഷീർ മാമിയയെ ആദരിച്ചു. സംഘടനയുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗവും തൃശൂർ ജില്ല മുൻ പ്രസിഡന്റുമായിരുന്ന മാമിയ ബഷീറിന്റെ പെരിഞ്ഞനത്തെ വീട്ടിലെത്തിയാണ് ആദരിച്ചത്. മേഖല പ്രസിഡന്റ് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സുരേഷ് കണ്ണൻ, ഇജാസ്, വേണു വെള്ളാങ്ങല്ലൂർ, കെ.ഒ.ആന്റണി, എ.എസ്.ജയപ്രസാദ്, കെ.ആർ.സത്യൻ, ഷിയാദ്, അജിത് ഗോപാൽ, നിജീഷ് മുരളി എന്നിവർ സംസാരിച്ചു.