മാള: കാർമൽ കോളേജ് (ഓട്ടോണോമസ്) ബിസിനസ് അഡ്മിനിസ്‌ട്രേഷൻ വിഭാഗം അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു. ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ആൻഡ് ഇറ്റ്‌സ് ഇമ്പാക്ട് ഓൺ ബിസിനസ് ആൻഡ് സൊസൈറ്റി വിഷയത്തിൽ പ്രൊഫ. ഡോ.ജസ്റ്റിൻ പോൾ (യൂണിവേഴ്‌സിറ്റി ഒഫ് പ്യൂട്ടോറിക്കോ, യു.എസ്.എ) ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ അദ്ധ്യക്ഷയായി. വിവിധ കോളേജുകളിൽ നിന്നെത്തിയവർ അവതരിപ്പിച്ച പ്രബന്ധങ്ങളിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയിലെ അൽവീന വർഗീസ്, ഇശൽ മുഹമ്മദ് അതീഖ്, പാലക്കാട് മേഴ്‌സി കോളേജിലെ ഡോ.ശ്രീലക്ഷ്മി, തൃപ്പൂണിത്തറ ഗവ. കോളേജിലെ ഡോ. വിനീത് എന്നിവർ മികച്ച പ്രബന്ധത്തിനുള്ള അവാർഡ് നേടി.