class

തൃശൂർ: ജില്ലയിലെ സ്‌കൂൾ അദ്ധ്യാപകർക്ക് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ജീവിതത്തെ മനസിലാക്കി അവരെ കരുത്തുറ്റ പൗരന്മാരായി വളർത്തുന്നതിൽ അദ്ധ്യാപകരുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ 238 സർക്കാർ, എയ്ഡഡ് ഹൈസ്‌കൂളുകളിൽ നിന്നുമായി ഓരോ അദ്ധ്യാപകർ പങ്കെടുത്തു. ബാലാവകാശം, സൈബർ സുരക്ഷ, കുട്ടികളുടെ മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ ശിശു സംരക്ഷണ ഓഫീസർ സ്മിത, ടി.സി.ജലജ മോൾ, കെ.ശരത്, ഡോ. ബസ്പിൻ എന്നിവർ പങ്കെടുത്തു.