pro

തൃശൂർ: നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ അംഗത്വം പുതുക്കിയ അഞ്ചേകാൽ ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെയും 60 വയസ് പൂർത്തിയായി വിരമിച്ചവരുടെയും നാലു ലക്ഷത്തോളം വരുന്ന പെൻഷൻമാരുടെയും ആനുകൂല്യങ്ങളും പെൻഷനും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് കളക്ടറേറ്റിന് മുൻപിൽ ധർണ നടത്തും. എ.ഐ.സി.ബി.സി.ഡബ്ല്യൂ എ.ഐ.ടി.യു.സി സെക്രട്ടറി വിജയൻ കുനിശ്ശേരി ഉദ്ഘാടനം നിർവഹിക്കും. കെ.ജി.ശിവാനന്ദൻ, ടി.കെ.സുധീഷ്, പി.ശ്രീകുമാരൻ, സി.യു.പ്രിയൻ, കെ.കെ.ശിവൻ, ശ്രീജ സത്യൻ, തങ്കമണി ജോസ് എന്നിവർ പങ്കെടുക്കും.