toornament

മുണ്ടൂർ: തൃശൂർ ജില്ലാതല സഹോദയ സ്‌കൂൾ കോംപ്ലക്‌സ് സി.ബി.എസ്.ഇ സ്‌കൂളുകളുടെ ബാസ്‌ക്കറ്റ്ബാൾ ടൂർണമെന്റ് മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിച്ചു. മുൻ കേരള ബാസ്‌ക്കറ്റ്ബാൾ ക്യാപ്റ്റനും കാലിക്കറ്റ് സർവകലാശാല ബാസ്‌ക്കറ്റ്ബാൾ ക്യാപ്റ്റനും സബ് ഇൻസ്‌പെക്ടറുമായ കെ.ജിയോ ജോൺ ഉദ്ഘാടനം ചെയ്തു. കൺവീനർമാരായ നിർമ്മൽ ജ്യോതി പ്രിൻസിപ്പൽ സിസ്റ്റർ എസ്.എച്ച് മേഴ്‌സി ജോസഫ്, തങ്ങാലൂർ ദേവമാത പ്രിൻസിപ്പൽ ഫാ. സിന്റോ നങ്ങിണി സി.എം.ഐ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലയിലെ 40 ഓളം സി.ബി.എസ്.ഇ സ്‌കൂൾ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പ്രശസ്ത ബാസ്‌ക്കറ്റ്ബാൾ കളിക്കാരും കോച്ചുമാരുമായ വി.എം.പ്രേംകുമാറും വി.എ.ജോർജും മത്സരങ്ങൾക്ക് നേതൃത്വം നൽകി.