fellowship

കൊടുങ്ങല്ലൂർ : ഐസെർ തിരുവനന്തപുരം ബി.എസ്.എം.എസ് ബയോളജി വിഭാഗം വിദ്യാർത്ഥിനി ശ്രീലക്ഷ്മി ടി.രഞ്ജിത്തിന് നെതർലാൻഡ്‌സിലെ ഊട്രെക്ട് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫ. അന്ന അഖ്മനോവയുടെ കീഴിൽ ഇൻവെസ്റ്റിഗേഷൻ ഒഫ് വെസിക്കിൾ ട്രാഫിക്കിംഗ് ടു പ്രൈമറി സിലിയ എന്ന വിഷയത്തിൽ പി.എച്ച്.ഡി ചെയ്യുന്നതിനായി മേരി ക്യൂരി ഡോക്ടറൽ ഫെല്ലോഷിപ്പ് ലഭിച്ചു. യൂറോപ്യൻ യൂണിയന്റെ ഹൊറൈസൺ പദ്ധതിയുടെ ഭാഗമായ സിലിയ എ 1 നെറ്റ്‌വർക്കിന്റെ കീഴിലാണ് ഈ ഫെല്ലോഷിപ്പ്. 2025 ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ശ്രീലക്ഷ്മിക്ക് മൂന്ന് വർഷത്തേയ്ക്ക് 1.3 കോടി രൂപ സ്റ്റപെൻഡായി ലഭിക്കും. കൊടുങ്ങല്ലൂർ സ്വദേശിയായ തളിക്കൽ വീട്ടിൽ (ഇലക്ട്രിക്കൽ കോൺട്രാക്ടർ) രഞ്ജിത്തിന്റെയും എസ്.എൻ.ടി.എച്ച്.എസ്.എസ് നാട്ടിക അദ്ധ്യാപികയായ ഷിജിയുടെയും മകളാണ് ശ്രീലക്ഷ്മി.