കൊടുങ്ങല്ലൂർ : വോട്ടർ പട്ടികയിൽ നിന്ന് ന്യൂനപക്ഷ വിഭാഗങ്ങളെ തെരഞ്ഞുപിടിച്ച് നീക്കം ചെയ്യുന്ന സംഘപരിവാർ നടപടിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. അടിസ്ഥാനപരമായ കാരണങ്ങളില്ലാതെയും നിസാര ആരോപണമുന്നയിച്ചാണ് ന്യൂനപക്ഷ വോട്ടർമാരെ നീക്കം ചെയ്യാൻ ശ്രമിക്കുന്നത്. ഇത്തരം സംഭവം കൊടുങ്ങല്ലൂരിൽ മതസ്പർദ്ധ വളരാനേ ഇടയാക്കൂ. തക്കതായ കാരണമില്ലാതെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ശ്രമിച്ചാൽ അപേക്ഷ കൊടുക്കുന്നവരെയും വെട്ടാൻ കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിഷേധ സൂചകമായി 27ന് പ്രതിഷേധ ധർണ നടത്താനും യോഗം തീരുമാനിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.എം.നാസർ, അഡ്വ : വി.എം.മൊഹിയുദ്ദീൻ, വി.എം.ജോണി, കെ.പി.സുനിൽ കുമാർ, എ.ആർ.ബൈജു, എ.ചന്ദ്രൻ, കെ.എൻ.സജീവൻ എന്നിവർ പ്രസംഗിച്ചു.