dust

ചാലക്കുടി: മഴ വിട്ടുനിന്നതോടെ അടിപ്പാത നിർമ്മാണം നടക്കുന്ന ദേശീയപാതയിലെ പ്രദേശങ്ങളെല്ലാം പൊടിയുടെ പിടിയിലായി. മുരിങ്ങൂർ ജംഗ്ഷനിലാണ് പൊടി ശല്യം രൂക്ഷമായിട്ടുള്ളത്. വാഹനങ്ങൾ പോകുന്നതിനിടെ ഉയരുന്ന പൊടി കടകളിലേയ്ക്കും തൊട്ടടുത്ത വീടുകളിലേയ്ക്കും എത്തുകയാണ്. സ്ഥാപനങ്ങളിൽ ആർക്കും ഇരിക്കാൻ കഴിയുന്നില്ല. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന സാധനങ്ങൾ പൊടിയാൽ മൂടുകയാണ്. ഹോട്ടലുകൾക്കാണ് കൂടുതൽ ദുരിതം. അടിപ്പാത നിർമ്മാണത്തിനിറക്കിയ മണ്ണ് മഴയിൽ റോഡിലേയ്ക്ക് ഒലിച്ചിറങ്ങിയതാണ് പ്രധാന കാരണം. സർവീസ് റോഡിലെ ഗർത്തങ്ങളും പൊടി സൃഷ്ടിക്കുന്നു. കോടതിയുടെ ഇടപെടൽ മൂലം സർവീസ് റോഡുകൾ ഉടനെ അറ്റകുറ്റപ്പണി നടത്തുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഒരു പരിധിവരെ പൊടി ശല്യം ഒതുങ്ങും.