ചേർപ്പ് : ഊരകം സഞ്ജീവനി സമിതിയും ദേശീയ സേവാഭാരതിയും ചേർന്ന് നിർദ്ധനരായ രോഗികൾക്കായി നിർമ്മാണം പൂർത്തീകരിച്ച സഞ്ജീവനി ഡയാലിസിസ് സെന്റർ കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് അദ്ധ്യക്ഷയായി. സമിതി സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ ആമുഖപ്രസംഗം നടത്തി. പ്രസിഡന്റ് കെ.ജി.അച്ചുതൻ, ഡോ.കെ.ആർ.രാംകുമാർ മേനോൻ, വി.ജി.ദേവദാസ്, ഗോവിന്ദൻ കുട്ടി, എൽ.കേദാർനാഥ്, സ്വാമി ശാന്താനന്ദ സരസ്വതി, പി.എൻ.ഈശ്വരൻ, ഡോ:ശ്രീറാം ശങ്കർ, പെരുവനം കുട്ടൻ മാരാർ, ഡോ:റിഷിൻ സുമൻ തുടങ്ങിയവർ സംസാരിച്ചു.