sndp

തൃശൂർ : ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ വർണ്ണോജ്വലമാക്കാനായി എസ്.എൻ.ഡി.പി യോഗം തൃശൂർ ടൗൺ യോഗം നടന്നു. കോമളവല്ലി കുഞ്ഞുണ്ണി ഭദ്രദീപം കൊളുത്തി. യൂണിയൻ സെക്രട്ടറി മോഹൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ.രെഞ്ചു അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ മോഹൻദാസ് നെല്ലിപ്പറമ്പിൽ, മേഖല കൺവീനർ ശോഭനൻ, പുഷ്പരാജ്, രാജേഷ് കൊടപ്പുളി, എം.ഡി.മുകേഷ്, ശാഖാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. മേഖല ചെയർമാൻ ദീപക് കുഞ്ഞുണ്ണി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുഷിൽ കുമാർ നന്ദിയും പറഞ്ഞു.