വാടാനപ്പിള്ളി : എസ്.എൻ.ഡി.പി വാടാനപ്പിള്ളി ശാഖയിൽ പതാക ദിനമാചരിച്ചു. ജയന്തി ആഘോഷ കമ്മിറ്റി ചെയർമാൻ സി.പി.ജയപ്രകാശ് പീത പതാക ഉയർത്തി. ശാഖയുടെ നാല് അതിർത്തികളിലും പതാക ഉയർത്തി. തുടർന്ന് ശാഖാ കുടുംബങ്ങളിലും പീത പതാക സ്ഥാപിച്ചു. ശാഖാ പ്രസിഡന്റ് രവി ചേർക്കര അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം അംഗം ലിഷ മണികണ്ഠൻ ദീപാർപ്പണം നടത്തി. ലീന സുശീൽ, സീമ മനോജ്, ശകുന്തള കല്ലിങ്ങൽ തുടങ്ങിയവർ ദൈവദശകം പ്രാർത്ഥന ആലപിച്ചു. സെക്രട്ടറി വി.എൻ.നാരായണ ബാബു, കൺവീനർ സി.വി.സുനിൽകുമാർ, സി.ഡി.ബാലഗോപാൽ, വി.കെ.വിഭുനാഥ്, ഐ.കെ.സുഗതൻ, സി.ബി.അനിൽകുമാർ, വി.പി.ബിനേഷ്, പി.വി.സുനിൽ തുടങ്ങിയവർ സംസാരിച്ചു.