vazhapully

എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ക്ഷേത്രാങ്കണത്തിൽ കല്ലുവാഴ കുലച്ചു. ഔഷധ യോഗ്യമായ കല്ലുവാഴ ഏകദേശം 12 അടി ഉയരത്തിൽ വളർന്നു. സാധാരണ വാഴയെ അപേക്ഷിച്ച് കല്ലുവാഴയുടെ കറുത്ത വിത്ത് മുളപ്പിച്ചാണ് പുതിയ വാഴ ഉണ്ടാകുന്നത്. അഞ്ചു മുതൽ 12 വർഷം വരെ പ്രായം എത്തുമ്പോഴാണ് വാഴ കുലയ്ക്കുന്നത്. കുലച്ചാൽ വാഴ നശിച്ചു പോവും. വനാന്തരങ്ങളിലും പാറക്കെട്ടുകളിലുമാണ് അത്യപൂർവമായ കല്ലുവാഴ കാണപ്പെടുന്നത്. ആർത്തസംബന്ധമായ രോഗങ്ങൾ വൃക്ക മൂത്രാശയ രോഗങ്ങൾ പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കല്ലുവാഴയിലെ വിത്ത് ഉണക്കിപ്പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നു. സമുദ്ര ചാമ്പ്, കർപ്പൂരം, കമടലു, ചന്ദനം പുരണ്ട നാഗമരം തുടങ്ങിയ അപൂർവ മരങ്ങളും നക്ഷത്ര വനവും ക്ഷേത്രത്തിൽ സംരക്ഷിക്കുന്നു. നിരവധി പേർ അപൂർവ കാഴ്ച കാണുന്നതിനായി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നു.