1
1

വടക്കാഞ്ചേരി : വടക്കാഞ്ചേരി ബൈപാസ് നിർമ്മാണത്തിന്റെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. പുരോഗതി വിലയിരുത്താൻ കിഫ്ബി ഹെഡ്ക്വാർട്ടേഴ്‌സിൽ ചേർന്ന ഉന്നതതല യോഗത്തിൽ എം.എൽ.എ അദ്ധ്യക്ഷനായി. സി.ഇ.ഒ: കെ.എം.അബ്രഹാം, മുതിർന്ന ഉദ്യോഗസ്ഥരായ മിനി ആന്റണി, പി.ഷൈല, അഭിലാഷ്, ഇ.ഐ.സജിത്ത് എന്നിവർ പങ്കെടുത്തു.

ചെലവ് 223 കോടി
ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 223 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഭൂമി ഏറ്റെടുക്കലിന് ധനാനുമതിക്കായി സെപ്തംബറിൽ ഡി.പി.ആർ സമർപ്പിക്കും. ബൈപാസിലെ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചു. 27.60 കോടിയുടെ എസ്റ്റിമേറ്റാണ് സ്പാൻ നിർമ്മാണത്തിനായി കെ-റെയിൽ തയ്യാറാക്കിയിട്ടുള്ളത്. കാലതാമസം ഉണ്ടാകാതിരിക്കാൻ ജാഗ്രത തുടരുമെന്ന് എം.എൽ.എ അറിയിച്ചു.