kuttayima

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പൗരാവലിയുടെ നേതൃത്വത്തിൽ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. വടക്കെ നടയിൽ നടത്തിയ കൂട്ടായ്മ ദളിത് സമുദായ മുന്നണി സംസ്ഥാന വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പിള്ളി ഉദ്ഘാടനം ചെയ്തു. എൻ.ബി.അജിതൻ അദ്ധ്യക്ഷത വഹിച്ചു. പി.എ.സീതിമാസ്റ്റർ, റഷീദ് സുബ, പി.എൻ.പ്രോവിന്റ്, രാജേഷ് അപ്പാട്ട്, ഇസാബിൻ അബ്ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു. സുഗുണപ്രസാദ് സ്വാഗതവും പി.എ.കുട്ടപ്പൻ നന്ദിയും പറഞ്ഞു.