photo

പാവറട്ടി : പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ഫുട്ബാൾ ക്യാമ്പ് ആരംഭിച്ചു. നൂറോളം കായിക പ്രതിഭകൾ പങ്കെടുക്കുന്നുണ്ട്. മദർ പി.ടി.എ പ്രസിഡന്റ് അസ്മ ഷക്കീർ ഉദ്ഘാടനം ചെയ്തു. ആൾ ഇന്ത്യ റഫറീസ് അസോസിയേഷൻ അംഗമായ സനിൽ അശോകനാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. അണ്ടർ 15, അണ്ടർ 17, അണ്ടർ 19 എന്നീ മൂന്ന് കാറ്റഗറികളിലുള്ള വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. പ്രിൻസിപ്പൽ ഇൻ ചാർജ് കെ.ജെ.ഫീല, ഹെഡ്മിസ്ട്രസ് വിസി ബോസ്, സ്റ്റാഫ് സെക്രട്ടറി പി.എം.മുഹ്‌സിൻ, കായികാദ്ധ്യാപകൻ ജിമ്മി ബേബി, അദ്ധ്യാപകനായ ഒ.എഫ്.ജോസ് എന്നിവർ സംസാരിച്ചു.