തൃശൂർ: ഫെർട്ടിലൈസർ കോർപറേഷൻ ഒഫ് ഇന്ത്യയിൽ നിന്നും എക്‌സിക്യൂട്ടീവ് എൻജിനീയറായി വിരമിച്ച കെ.എ.ചാക്കോ (88), നിര്യാതനായി. സീമൗണ്ട് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്, ഐ.എൽ.സി.എസ് (പി) ലിമിറ്റഡ് എന്നിവയുടെ സാരഥ്യം വഹിച്ചു. നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിൽ ഒഫ് ഇന്ത്യ, ലയൺസ് ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: നിര്യാതയായ പീടികയിൽ ആനി ചാക്കോ. മക്കൾ: സീന മെർലി (പരേത), സോനു ആൻസി (പരേത), സൈന തെരേസ (ന്യൂസിലാൻഡ്). മരുമക്കൾ: ക്യാപ്റ്റൻ ജോർജ് പ്രദീപ് പറപ്പുള്ളി (ഇന്തോനേഷ്യ), ക്യാപ്റ്റൻ ടോം ജോസ് മണിക്കത്ത് (സിങ്കപ്പൂർ), മാത്യു അബ്രഹാം വണ്ടാനത്തിൽ (ന്യൂസീലൻഡ്). സഹോദരങ്ങൾ : മാത്യു കണ്ടങ്കേരി (പരേത), എബ്രഹാം കണ്ടങ്കേരി (കാനഡ), തോമസ് കണ്ടങ്കേരി (റിട്ട. പ്ലാനിംഗ് ഓഫീസർ, നൈജീരിയ), ജോസ് കണ്ടങ്കേരി (റിട്ട. പ്രൊഫസർ സെന്റ് തോമസ് കോളേജ്, തൃശൂർ). സംസ്‌കാരം 23ന് വൈകിട്ട് 3.30ന് കിഴക്കേകോട്ട ലൂർദ് കത്തീഡ്രലിൽ.