dust
എറണാകുളം ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ തിരിച്ചു വിട്ട മുരിങ്ങൂർ ഭാഗത്ത് പൊടി ഉയർന്ന നിലയിൽ

ചാലക്കുടി: വിവാദമായ ദേശീയ പാതയുടെ മുരിങ്ങൂർ ജംഗ്ഷനിൽ സർവീസ് റോഡിന്റെ ടാറിംഗ് പൂർത്തായായി. ഇതിനായി വാഹനങ്ങൾ വഴി മാറ്റി വിട്ടതോടെ ഇന്നലെ ഉച്ചവരെ ദേശീയപാതയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. തൃശൂർ - എറണാകുളം റൂട്ടിലെ സർവീസ് റോഡാണ് വെള്ളിയാഴ്ച രാത്രി ടാറിംഗ് നടത്തിയത്. രാവിലെ 7 മണിയോടെ പൂർത്തിയായി. ഈ സമയത്ത് മുരിങ്ങൂർ ഡിവൈൻ നഗർ അടിപ്പാതയിലൂടെ എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരിച്ചുവിട്ടു. ഇതിനായി മറുഭാഗത്ത് സർവീസ് റോഡ് ബ്ലോക്ക് ചെയ്ത് വാഹനങ്ങൾക്ക് കടത്തിവിട്ടതാണ് ഗതാഗതക്കുരുക്കുണ്ടാക്കിയത്. എറണാകുളം- തൃശൂർ റൂട്ടിൽ ഉടൻ ടാറിംഗ് നടത്തും. മേലൂർ, കാടുകുറ്റി പഞ്ചായത്തുകളിലെ പ്രാദേശിക വഴികളിലൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.