നന്തിക്കര : ഭാരതീയ വിദ്യാനികേതൻ ജില്ലാ ശാസ്ത്രമേളയിൽ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്‌ളിക് സ്‌കൂൾ ഓവറാൾ കരസ്ഥമാക്കി. 212 പോയിന്റോടെ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ രണ്ടാം സ്ഥാനവും 172 പോയിന്റോടെ ശ്രീനാരായണ വിദ്യാമന്ദിർ കോടാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ നടന്ന ശാസ്ത്രമേളയുടെ ഉദ്ഘാടനം തൃശൂർ സീ മെറ്റ് സീനിയർ സയന്റിസ്റ്റ് ഡോ: എസ്.എൻ.പോറ്റി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്.ജയചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനായി. എം.വി.വിനോദ്, സി.രാഗേഷ്, കൃഷ്ണൻകുട്ടി മാസ്റ്റർ, കെ.ആർ.വിജയലക്ഷ്മി, കെ.എസ്.സുഗേഷ് എന്നിവർ സംസാരിച്ചു. 53 ഇനങ്ങളിലായി 28 വിദ്യാലയങ്ങളിൽ നിന്നും എഴുന്നൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ശ്രീകാന്ത് ഗുരുപദം, സൗമ്യ സുരേഷ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.