എരുമപ്പെട്ടി : പാത്രമംഗലം വേലൂർ പഞ്ചായത്തിലെ മുൻ ലൈബ്രേറിയൻ, പാത്രമംഗലം തട്ടാൻ വീട്ടിൽ പരേതനായ ഭാസ്‌കരന്റെ മകൻ നാരായണൻ (രവി-73) നിര്യാതനായി. ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വേലൂർ പഞ്ചായത്ത് ലൈബ്രറിയിലെ ജീവനക്കാരനായി വിരമിച്ച ശേഷം പാത്രമംഗലം സെന്ററിൽ പലചരക്ക് കട നടത്തിവരികയായിരുന്നു. ഭാര്യ: സത്യഭാമ. മക്കൾ: ശ്രീവിദ്യ, ശ്രീകല, ശ്രീകാന്ത്, ശ്രീരേഖ. മരുമക്കൾ: ഷിബുകുമാർ, സതീഷ്, സുജ, ജിഷാന്ത്. സംസ്‌കാരം പിന്നീട് നടക്കും.