കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു. ചിറയ്ക്കൽ പള്ളിക്കടുത്ത് ബോചെ ടീ ആൻഡ് ഇലക്ട്രിക് സ്‌കൂട്ടർ സ്ഥാപനം നടത്തുന്ന ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ സമീപവാസിയായ മമ്മക്കാനകത്ത് ഇസ്മയിൽ (ഖാലിദ്) മകൻ ഷാനവാസ് (51) ആണ് മരിച്ചത്. ഖബറടക്കം നടത്തി. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കട തുറന്ന ശേഷം മീൻ വാങ്ങി വീട്ടിൽ കൊടുക്കാനായി വീട്ടിൽ എത്തിയതായിരുന്നു. പെട്ടെന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും രക്ഷിക്കാനായില്ല.