ചേലക്കര: ബി.ജെ.പി എളനാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'വികസിത കേരളം, മാറുന്ന എളനാട്' എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ കുടുംബ സംഗമം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എളനാട് ഏരിയ പ്രസിഡന്റ് എം.അനൂപ് അദ്ധ്യക്ഷനായിരുന്നു. പ്രഭാകരൻ മാഞ്ചാടി, എ.എസ്.ശശി, ജോമോൻ ചക്കാലക്കൽ, ടി.സി.പ്രകാശൻ, പി.എസ്.കണ്ണൻ, ടി.എച്ച്.അരുൺ, ഉമേഷ്, സുരേഷ് വെന്നൂർ, രവി, സംഗീത് നമ്പ്യാർ, ദേവാനന്ദൻ, സന്ദീപ് രാജ്, എം.യു.കൃഷ്ണൻകുട്ടി, സുരേന്ദ്ര ബാബു, സരിത വാസു തുടങ്ങിയവർ സംസാരിച്ചു. പഴയന്നൂർ ബ്ലോക്ക് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന തട്ടിപ്പിനെതിരെ കേന്ദ്ര സഹകരണ മന്ത്രി അമിത്ഷായ്ക്ക് നൽകാനുള്ള പരാതിയുടെ പകർപ്പ് ആക്്ഷൻ കമ്മിറ്റി അംഗങ്ങളായ സുധാകരൻ മാസ്റ്റർ, ഷിബു അടിച്ചിറക്കളം, പ്രദീപ് അടിച്ചിറ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൽകി.