തൃശൂർ : വടക്കുന്നാഥ ക്ഷേത്രത്തിൽ കൂത്തുത്സവത്തിന് തിരിതെളിഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മെമ്പർ അഡ്വ.കെ.പി.അജയൻ, കമ്മിഷണർ എസ്.ആർ.ഉദയകുമാർ, അസിസ്റ്റന്റ് കമ്മിഷണർ എം.മനോജ്കുമാർ, ദേവസ്വം മാനേജർ കെ.എസ്.രാജീവ് എന്നിവർ പങ്കെടുത്തു. അമ്മന്നൂർ കുട്ടൻ ചാക്യാരെ ചടങ്ങിൽ ആദരിച്ചു. ഒക്ടോബർ രണ്ട് വരെ ചാക്യാർകൂത്തും സെപ്തംബർ 13 മുതൽ 19 വരെ നങ്ങ്യാർകൂത്തും ഒക്ടോബർ രണ്ട് മുതൽ ഏഴ് വരെ കൂടിയാട്ടവുമുണ്ടാകും.