വലപ്പാട്: ഗുരുജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി വലപ്പാട് ശാഖ മൈക്രോഫിനാൻസ്, വനിതാസംഘം പ്രവർത്തകർക്ക് 100 സെറ്റ് മുണ്ടുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് നീതു എങ്ങൂർ, സെക്രട്ടറി ഗോപാലൻ വേളയിൽ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാർ പണിക്കെട്ടി, ഹരിനാഥ് കരുവത്തിൽ, സന്ദീപ് മാരാത്ത് എന്നിവർ സംബന്ധിച്ചു.