iit
2

കുഴൂർ: ഐ.ഐ.ടി ബോംബെയിൽ നിന്ന് എം.എസ്.സി-പി.എച്ച്.ഡി ഡ്യൂവൽ ഡിഗ്രി കരസ്ഥമാക്കി കെ.എസ്. വിഷ്ണുലാൽ.കാക്കരവീട്ടിൽ സുകുമാരൻ-ഷീല സുകുമാരൻ ദമ്പതികളുടെ മകനാണ്. 2017ൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ നിന്ന് കെമിസ്ട്രിയിൽ ബി.എസി പൂർത്തിയാക്കി ഐ.ഐ.ടി ബോംബെയിലെ എനർജി സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ ചേർന്നു. 23ന് നടന്ന 63-ാമത് കോൺവൊക്കേഷനിൽ ഡ്യൂവൽ ഡിഗ്രി ഏറ്റുവാങ്ങി. ബയോഡീസൽ നിർമ്മാണത്തിനായി കുറഞ്ഞ ചെലവിൽ സോളിഡ് കാറ്റലിസ്റ്റുകൾ വികസിപ്പിക്കുന്ന ഗവേഷണമാണ് വിഷ്ണു ലാൽ തെരഞ്ഞെടുത്തത്.