upajilla

ചാഴൂർ: ചേർപ്പ് ഉപജില്ലാ ശാസ്ത്രഗണിത സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐ.ടി മേള ഒക്ടോബർ 14,15 തിയ്യതികളിൽ ചാഴൂർ ശ്രീനാരായണ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, ആലപ്പാട് ഗവ. എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലായി നടക്കും. സംഘാടകസമിതി രൂപീകരണ കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.മോഹൻദാസ് അദ്ധ്യക്ഷനായി. ചേർപ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.വി.സുനിൽകുമാർ, പഞ്ചായത്ത് അംഗം വിനീത ബെന്നി, കവിതകൃഷ്ണ, കെ.എസ്.ഷൈജു, കെ.വി.രതീഷ്, ആലപ്പാട് ഗവ. എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപിക കെ.എസ്.സിനി, പി.എൻ.സന്തോഷ്‌കുമാർ, രഞ്ജു പി.രവി, പ്രധാനാദ്ധ്യാപിക ടി.എസ്.സുനി, നെയ്‌സൺ പൗലോസ് സംസാരിച്ചു.