കയ്പമംഗലം: അഖില കേരള ധീവരസഭ ചെന്ത്രാപ്പിന്നി കരയോഗം പൊതുയോഗവും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കലും സംസ്ഥാന പ്രസിഡന്റ് എം.വി.വാരിജാക്ഷൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാനവിക വികസന സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷാജു തലാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന കൺവീനർ മണി കാവുങ്ങൽ, ജില്ലാ പ്രസിഡന്റ് കെ.വി.തമ്പി, മഹിളാ സഭ സംസ്ഥാന സെക്രട്ടറി ഷീല ശാന്തകുമാർ, ഐ.ബി.വേണുഗോപാലൻ, എ.ജി.ഭാസൻ, ഗോപാലകൃഷ്ണൻ കൊച്ചിക്കാട്ട്, കെ.വി.ഹരിദാസൻ, എ.ഡി.തമ്പി, കെ.എ.സുബ്രഹ്മണ്യൻ, ബേബി ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.