photo

തൃശൂർ : തൃശ്ശിവപേരൂർ ഗണേശോത്സവ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവത്തിന് ഒരുക്കങ്ങളായി. ഗണേശ വിഗ്രഹങ്ങൾ 26ന് വൈകീട്ട് ആറിന് വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിൽ മണികണ്ഠനാൽ പരിസരത്ത് പ്രതിഷ്ഠിച്ചശേഷം ഗണേശോത്സവം വരെ ഗണപതി ഹോമം, ദീപാരാധന എന്നിവയുണ്ടാകും. 26 ന് 6.30 ന് പാണ്ടിമേളം, 27 ന് ഭജൻ നാമ ഘോഷലഹരി, 28 ന് ബാല പഞ്ചാരിമേളം, 29 ന് പിന്നൽ തിരുവാതിര എന്നിവ അരങ്ങേറും. 30 ന് രാവിലെ ഗജപൂജയും ആനയൂട്ടും. രണ്ടിന് മണികണ്ഠനാലിൽ നിന്ന് വാടാനപ്പിള്ളി തീരത്തേയ്ക്ക് നിമജന ഘോഷയാത്ര ആരംഭിക്കും. വാടാനപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന വിഗ്രഹ നിമഞ്ജന ഘോഷയാത്ര ബീച്ചിലെത്തിയതിനു ശേഷം ഓണക്കിറ്റ് വിതരണത്തോടും വിഗ്രഹ നിമഞ്ജനത്തോടും കൂടി ഗണേശോത്സവം സമാപിക്കും.