കൊടുങ്ങല്ലൂർ: 171ാമത് ഗുരുദേവ ജയന്തി അതിവിപുലമായി ആഘോഷിക്കാൻ എസ്.എൻ.ഡി.പി യോഗം ചാലക്കുളം ശാഖയുടെ വിശേഷാൽ പൊതുയോഗം തീരുമാനിച്ചു. സെപ്തം: ഏഴിന് രാവിലെ ഗുരുപൂജ, പ്രാർത്ഥന, സമൂഹാർച്ചന, ഗുരുദേവ കൃതികളുടെ പാരായണം തുടങ്ങിയ ചടങ്ങുകൾ നടക്കും. കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവും മൈക്രോഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്ററുമായ ഡിൽഷൻ കൊട്ടേക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവും യൂത്ത്മൂവ്‌മെന്റ് യൂണിയൻ കോ ഓർഡിനേറ്ററുമായ ദിനിൽ മാധവ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.എസ്.ശിവറാം, ശാഖ വൈസ് പ്രസിഡന്റ് പി.ആർ.രാജേഷ്, സുലേഖ അനിരുദ്ധൻ, ശാഖ വനിതാ സംഘം പ്രസിഡന്റ് ചന്ദ്രലേഖ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എസ്.ശിവറാം (ചെയർമാൻ ), പി.ആർ.രാജേഷ് (കൺവീനർ ), പി.എൻ.ധർമ്മൻ, വി.ബി.അഭിലാഷ്, ചന്ദ്രലേഖ, മഞ്ജു ഷാജി, ബീന ഷാജി, പി.ഡി.പരമേശ്വരൻ ,പി.എൻ.നന്ദേഷ്, ഇ.ഡി.മധുസൂദനൻ, സിന്ധു ദിലീപ്, കവിത ശശി, വാസന്തി ഹരിഹരൻ, ശ്യാമള ഷാജി, ശശികല ജയരാജ് എന്നിവരെ ആഘോഷ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.