പുതുക്കാട് : ബി.കെ.എം.യു പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുതുക്കാട് മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വിവിധ കൃഷികൾ ആരംഭിച്ചു. തൃക്കൂർ പഞ്ചായത്തിൽ ആരംഭിച്ച പച്ചക്കറിക്കൃഷി ബി.കെ.എം.യു മണ്ഡലം ട്രഷർ ഡെന്നീസ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലോരിൽ ആരംഭിച്ച കൂർക്കക്കൃഷി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. അളഗപ്പ നഗർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കേക്കരയിൽ ആരംഭിച്ച പച്ചക്കറിക്കൃഷി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം രജനി കരുണാകരൻ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറിക്കൃഷി പ്രസിഡന്റ് എം.ആർ.രവി ഉദ്ഘാടനം ചെയ്തു. വെള്ളിക്കുളങ്ങര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കൂർക്കക്കൃഷി മണ്ഡലം സെക്രട്ടറി പി.എം.നിക്‌സൺ ഉദ്ഘാടനം ചെയ്തു. അളഗപ്പ നഗർ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ടോരിൽ ആരംഭിച്ച പച്ചക്കറിക്കൃഷിയുടെ വിത്തിറക്കൽ മണ്ഡലം ജോ. സെക്രട്ടറി അഡ്വ. ജയന്തി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.